തുടർച്ചയായ രണ്ട് സെഞ്ചുറി നേട്ടങ്ങൾക്ക് പിന്നാലെയാണ് സഞ്ജു അക്കൗണ്ട് തുറക്കാനാകാതെ പുറത്തായത്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ പുതിയ സൂപ്പർ സ്റ്റാർ സഞ്ജു സാംസണിന് നാണക്കേടിൻ്റെ മറ്റൊരു റെക്കോർഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം തവണ ഡക്കായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കാണ് സഞ്ജു ഉയർന്നത്.
31 മത്സരങ്ങളിൽ ഇത് അഞ്ചാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. 68 മത്സരങ്ങളിൽ നിന്ന് 5 തവണ ഡക്കായ കെ.എൽ. രാഹുലിൻ്റെ മോശം പ്രകടനത്തിനൊപ്പമാണ് സഞ്ജു നിൽക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് 117 ഇന്നിങ്സുകളിൽ നിന്ന് 7 തവണ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയാണുള്ളത്. 151 മത്സരങ്ങളിൽ നിന്ന് 12 തവണ ഡക്കായ രോഹിത് ശർമയാണ് പട്ടികയിൽ തലപ്പത്ത്.
നേരിട്ട മൂന്നാം പന്തിൽ മാർക്കോ ജാൻസണിൻ്റെ പന്ത് ക്രീസ് വിട്ടിറങ്ങി തൂക്കിയടിക്കാൻ ശ്രമിച്ചാണ് സഞ്ജു സാംസൺ ക്ലീൻ ബൗൾഡായത്. തുടർച്ചയായ രണ്ട് സെഞ്ചുറി നേട്ടങ്ങൾക്ക് പിന്നാലെയാണ് സഞ്ജു അക്കൗണ്ട് തുറക്കാനാകാതെ പുറത്തായത്.
ALSO READ: സഞ്ജു സാംസൺ ഡർബനിൽ മറികടന്ന ടി20യിലെ നിർണായക നാഴികക്കല്ലുകൾ