"ഗെയ്‌ക്‌വാദിനേക്കാൾ എത്രയോ ഭേദമാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി, ചേട്ടൻ വന്നാലേ CSK രക്ഷപ്പെടൂ"; ആരാധകൻ്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

എം.എസ്. ധോണി പടിയിറങ്ങുമ്പോൾ ചെന്നൈയുടെ പിൻഗാമിയായി സഞ്ജു സാംസൺ വേണമെന്നാണ് ആരാധകൻ വാദിക്കുന്നത്.
"ഗെയ്‌ക്‌വാദിനേക്കാൾ എത്രയോ ഭേദമാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി, ചേട്ടൻ വന്നാലേ CSK രക്ഷപ്പെടൂ"; ആരാധകൻ്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
Published on


ചെന്നൈ സൂപ്പർ കിങ്സ് നായകനായി സഞ്ജു സാംസൺ വരണമെന്ന് മുറവിളി കൂട്ടി സിഎസ്കെ ആരാധകരിൽ ഒരുവിഭാഗം. എം.എസ്. ധോണി പടിയിറങ്ങുമ്പോൾ ചെന്നൈയുടെ പിൻഗാമിയായി സഞ്ജു സാംസൺ വേണമെന്നാണ് ആരാധകൻ വാദിക്കുന്നത്.



"ക്യാപ്റ്റൻ സഞ്ജു ചെന്നൈയുടെ മഞ്ഞ ജേഴ്സിയിലെത്തിയാൽ ടീമിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. കരിയറിൻ്റെ അവസാനത്തിലെത്തി നിൽക്കുന്ന അശ്വിന് പകരം സഞ്ജു ചേട്ടനെ ടീമിലെത്തിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ചുമ്മാ മുട്ടിക്കൊണ്ടിരിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദിനേക്കാൾ എത്രയോ ഭേദമാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി. ഗെയ്ക്‌വാദിന് പകരം സഞ്ജുവാണ് ചെന്നൈയുടെ ഭാവി നായകനാകേണ്ടത്," ജീവ സി.ജെ എന്ന പേരിലുള്ള ആരാധകൻ എക്സിൽ കുറിച്ചു.



അതേസമയം, ഈ ആഗ്രഹം സ്വപ്നം മാത്രമായി അവശേഷിക്കുകയേയുള്ളൂ എന്നാണ് രാജസ്ഥാൻ ആരാധകർ പോസ്റ്റിന് താഴെ കമൻ്റിടുന്നത്. സഞ്ജുവിൻ്റെ ഇഷ്ട കബ്ബായ രാജസ്ഥാൻ വിട്ട് താരം എങ്ങും പോകില്ലെന്നും RR ആരാധകർ ചൂണ്ടിക്കാട്ടുന്നു.



സിഎസ്‌കെ ജേഴ്സിയിലുള്ള സഞ്ജുവിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ആരാധകൻ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ-പഞ്ചാബ് ഹൈസ്കോറിങ് മത്സരം ഏറെ ആവേശം വിതറുന്നതായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്.



മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടിയായി ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com