
വയനാട്ടിൽ സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയായേക്കും. സിപിഐ വയനാട് ജില്ലാ നേതൃത്വം പേര് നിർദേശിച്ചു. നാളെ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ അന്തിമ തീരുമാനമെടുക്കും. മുന്‍പ് സത്യന് മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തില്‍ സിപിഐ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ALSO READ: സരിന് സിപിഎമ്മിനൊപ്പം, ഇടത് സ്വതന്ത്രനായി മത്സരിക്കും; നാളെ നിലപാട് പ്രഖ്യാപിക്കും
സ്ഥാനാർഥിയെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രചാരണ പരിപാടി ആലോചിക്കാന്‍ 21ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.