കോഴിക്കോട്ടേക്ക് സൗദിയ തിരിച്ചെത്തുന്നു; സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്

വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്
കോഴിക്കോട്ടേക്ക് സൗദിയ തിരിച്ചെത്തുന്നു; സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്
Published on

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിൻ്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകുമെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിൻ്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം.

ALSO READ: 
ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശമെത്തിയത് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പ്


സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്‍വൈസറി കമ്മിറ്റി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. റൺവേ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു. സർവീസ് ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെയും ഉണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com