fbwpx
"തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു, അതൊരിക്കലും സംഭവിക്കാറില്ല"; ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 15 May, 2025 11:48 AM

2023 സെപ്റ്റംബറിലാണ് സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നത്

HOLLYWOOD MOVIE


ഹോളിവുഡ് താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ സംവിധായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 'എലനോര്‍ ദ ഗ്രേറ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. 90 വയസ് പ്രായമുള്ള ഒരു സ്ത്രീ ന്യൂയോര്‍ക്കില്‍ നിന്നുമുള്ള 19 വയസുള്ള വിദ്യാര്‍ത്ഥിയുമായി സൗഹൃദത്തിലാകുന്നതാണ് ചിത്രത്തിന്റെ കഥ. 2025 കാന്‍ ചലച്ചിത്ര മേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ 'അണ്‍ സെര്‍ട്ടെയിന്‍ റിഗാര്‍ഡ്' എന്ന വിഭാഗത്തില്‍ നടക്കും. 'എലനോര്‍ ദ ഗ്രേറ്റി'ന്റെ തിരക്കഥ വായിച്ചപ്പോള്‍ താന്‍ കരഞ്ഞു പോയെന്ന് സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ ഡെഡ്‌ലൈനിനോട് പറഞ്ഞു.

"ഞാന്‍ തിരക്കഥ വായിച്ചപ്പോള്‍ കരഞ്ഞു പോയി. അത് ഒരിക്കലും സംഭവിക്കാറില്ല. ചില സമയത്ത് ഒരു തിരക്കഥ വായിക്കുമ്പോള്‍ അത് വല്ലാതെ നമ്മളിലേക്ക് ഇറങ്ങി ചെല്ലും. ജോജോ റാബിറ്റിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു. ചിലപ്പോള്‍ തിരക്കഥകള്‍ നമ്മെ വല്ലാതെ വികാരഭരിതരാക്കും. അത് നല്ല കാര്യമാണ്", സ്‌കാര്‍ലെറ്റ് പറഞ്ഞു.



ALSO READ : 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ശേഷം ഒരുങ്ങുന്നതും മുംബൈയെ കുറിച്ചുള്ള സിനിമകള്‍: പായല്‍ കപാഡിയ




"ഈ സിനിമയ്ക്ക് വലിയൊരു സാധ്യതയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി ഈ കഥ ഞാന്‍ തന്നെ പറയണമെന്ന്. 90കളിലെ ഇന്‍റിപെന്‍റന്റ്  ചിത്രങ്ങളെയാണ് ഇതെന്നെ ഓര്‍മിപ്പിച്ചത്. ഞാന്‍ ആ കാലഘട്ടത്തിലെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്", എന്നും സ്‌കാര്‍ലെറ്റ് വ്യക്തമാക്കി.

"എനിക്ക് ആഗസ്റ്റിലാണ് തിരക്കഥ ലഭിച്ചത്. സിനിമ ഡിസംബറില്‍ തന്നെ നിര്‍മിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് വലിയ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഒരു ആയിരം തവണ എന്റെ കൈവിട്ടു പോയിരുന്നു. എന്നിരുന്നാല്‍ സോണി പിക്‌ചേഴ്‌സ് ക്ലാസികിനും ട്രിസ്റ്റാറിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു", സ്‌കാര്‍ലെറ്റ് കൂട്ടിച്ചേര്‍ത്തു.

2023 സെപ്റ്റംബറിലാണ് സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നത്. ടോറി കെമെന്‍ ആണ് 'എലനോര്‍ ദ ഗ്രെയിറ്റി'ന്റെ തിരക്കഥ രചിച്ചത്. ജൂണ്‍ സ്‌ക്വിബാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എലനോറിനെ അവതരിപ്പിച്ചത്. മെയ് 20ന് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കാന്‍ ചലച്ചിത്ര മേളയില്‍ നടക്കും.

KERALA
കാളികാവിലെ കടുവാ ആക്രമണം: റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി
Also Read
user
Share This

Popular

KERALA
KERALA
ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി; ജനീഷ് കുമാറിനെതിരെ പരാതിയുമായി കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ