സ്‌കീം തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളി പദവി നൽകണം; ആശാ വർക്കർമാർക്ക് വേണ്ടി കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി വി. ശിവൻകുട്ടി

കത്തില്‍ അംഗന്‍വാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികള്‍ എന്നിവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി
സ്‌കീം തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളി പദവി നൽകണം; ആശാ വർക്കർമാർക്ക് വേണ്ടി കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി വി. ശിവൻകുട്ടി
Published on

ആശാ വർക്കർമാർ അടക്കമുള്ള സ്‌കീം തൊഴിലാളികളെ തൊഴിൽ നിയമങ്ങൾ പ്രകാരം അംഗീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര തൊഴിൽ മന്ത്രിക്ക് വി. ശിവൻകുട്ടി കത്തെഴുതി. ഇതുമായി ബന്ധപ്പെട്ട് മാതൃകാപരമായ നയരൂപീകരണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പ്രകാരം സ്‌കീം തൊഴിലാളികള്‍ക്ക് പൂര്‍ണ തൊഴിലാളി പദവി നല്‍കണമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയോട് ശിവൻകുട്ടി ആവശ്യപ്പെട്ടത്. കത്തില്‍ അംഗന്‍വാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികള്‍ എന്നിവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികളെന്ന അംഗീകാരം നൽകണം. അവർക്ക് മിനിമം വേതനം, പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം തുടങ്ങിയ നിയമങ്ങൾക്ക് കീഴിലുള്ള മറ്റ് അവകാശങ്ങൾ ലഭിക്കണം. സെക്ഷന്‍ 2 പ്രകാരം തൊഴിലാളി എന്നതിന്റെ നിര്‍വചനത്തില്‍ സ്‌കീം തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി വികസിപ്പിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com