9 വയസുകാരനടക്കം 120 പേര്‍ക്കെതിരെ ലൈംഗികാതിക്രമം; അമേരിക്കന്‍ റാപ്പര്‍ ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരെ കൂടുതല്‍ പരാതികള്‍

1991 മുതല്‍ ഈ വര്‍ഷം വരെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികള്‍
9 വയസുകാരനടക്കം 120 പേര്‍ക്കെതിരെ ലൈംഗികാതിക്രമം; അമേരിക്കന്‍ റാപ്പര്‍ ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരെ കൂടുതല്‍ പരാതികള്‍
Published on

അമേരിക്കന്‍ റാപ്പര്‍ ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങള്‍. ഇതിനോടകം 120 പേരാണ് കോപ്സിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരടക്കം ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായും കുറ്റകൃത്യം നടക്കുമ്പോള്‍ ഒമ്പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒരാളാണ് കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരനെന്നും അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞു.

1991 മുതല്‍ ഈ വര്‍ഷം വരെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികള്‍. സ്ത്രീകളും പുരുഷന്മാരുമടക്കം 120 പേര്‍ക്കെതിരെയാണ് അതിക്രമം നടത്തിയിരിക്കുന്നത്. ഇതില്‍ 25 ഓളം പേര്‍ക്ക് സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ന്യൂയോർക്ക്, കാലിഫോർണിയ, ഫ്ലോറിഡ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് സംഭവങ്ങള്‍ നടന്നത്. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയാണ് പലരെയും ദുരുപയോഗം ചെയ്തത്. അടുത്ത മാസത്തിനുള്ളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനാണ് നീക്കം. ഇത്തരത്തിലുള്ള ലൈംഗിക ചൂഷണം ഒരിടത്തും നടക്കാന്‍ പാടില്ലാത്തതാണെന്ന് ടോണി ബസ്ബീ പറഞ്ഞു.

ALSO READ : 'ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ തങ്ങള്‍ക്കു മുന്‍പിലും അങ്ങനെയാകും എന്ന് അവർ കരുതി'; സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് മല്ലിക ഷെരാവത്ത്

കോംപ്സില്‍ നിന്ന് അതിക്രമം നേരിട്ടെന്ന് അവകാശപ്പെടുന്ന ഇരകളാണെന്ന് അവകാശപ്പെടുന്ന 3,280-ലധികം വ്യക്തികള്‍ തന്‍റെ സ്ഥാപനത്തെ ബന്ധപ്പെട്ടതായി ബുസ്ബി പറഞ്ഞു.
സമഗ്രമായ പരിശോധനാ പ്രക്രിയയ്ക്ക് ശേഷം ഇവരില്‍ നിന്ന് 120 പേരുടെ ആരോപണങ്ങള്‍ വിശ്വസനീയമാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സെക്‌സ് ട്രാഫിക്കിങ് കേസില്‍ ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വിചാരണകാത്ത് കഴിയുകയാണ് 54-കാരനായ കോംപ്‌സ്. കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. കോംപ്സിന്‍റെ അഭിഭാഷക സംഘം അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com