സിപിഐഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം; രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന്

കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് 72 മിനിറ്റ് സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത്
സിപിഐഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം; രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന്
Published on

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് രണ്ടാം ദിനം. സമ്മേളനത്തിൻ്റെ ഭാഗമായുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിൻ മേലുള്ള ചർച്ച ഇന്ന് നടക്കും.കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് 72 മിനിറ്റ് സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത്. പി.കെ. ബിജു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്,കെ.കെ.രാഗേഷ്, ഡോ. ആർ. ബിന്ദു, ഡോ. ടി.എൻ.സീമ, ജെയ്ക് സി തോമസ്, എം. അനിൽ കുമാർ എന്നിവരായിരിക്കും ചർച്ചയിൽ പങ്കെടുക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.


ഇന്നലെ 10 മണിയോടെയാണ് മധുരയിൽ 24ാം പാർട്ടി കോണഗ്രസിന് കൊടി ഉയർന്നത്. പാർട്ടിയുടെ മുതിർന്ന നേതാവ് ബിമൻ ബസുവാണ് പതാക ഉയർത്തിയത്. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ സിപിഎം പോളിറ്റ് ബ്യൂറോ കോർഡിനേറ്ററായ പ്രകാശ് കാരാട്ട് അവതരിപ്പിച്ചിരുന്നു.ഹിന്ദുത്വ, വര്‍ഗീയ അജണ്ടകളും കോര്‍പ്പറേറ്റ് പ്രീണനവും ചേര്‍ന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെയും അംബാനി-അദാനികളുടെയും ആര്‍എസ്എസിന്റെയും സുഹൃത്തായ നരേന്ദ്ര മോദിയും ബിജെപിയുമാണ് രാജ്യം ഭരിക്കുന്നത്. ഇവര്‍ മൂന്നും ചേര്‍ന്ന കൂട്ടുകെട്ട് രാജ്യത്തെ പുതിയ കരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഹിന്ദുത്വ, വര്‍ഗീയ അജണ്ടകളും കോര്‍പ്പറേറ്റ് പ്രീണനവും ചേര്‍ന്നതാണ് ബിജെപി ഭരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


വനിതകളെ നേതൃനിരയില്‍ കൊണ്ടുവരുന്നതില്‍ പാർട്ടിക്ക് പോരായ്മ ഉണ്ടെന്നാണ് സംഘടന റിപ്പോര്‍ട്ടിലെ വിമർശനം.സ്ത്രീകളുടെ പ്രവർത്തനം വില കുറച്ച് കാണുന്നു. ദളിതരിലും കർഷകരിലും ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.നിതകൾക്ക് പാർട്ടി പ്രോത്സാഹനം നൽകുന്നില്ല. നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിൽ എല്ലാ തലങ്ങളിലും കുറവുണ്ടായി. അംഗത്വത്തിൽ 25% വനിതകൾ എന്ന കൊൽക്കത്ത പ്ലീനം നിർദ്ദേശം നടപ്പായില്ല. കേരളത്തിൻ്റെ സംസ്ഥാന സമിതിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്. 81 അംഗ സമിതിയിൽ 12 സ്തീകൾ മാത്രമാണുള്ളതെന്നും ഇത് വളരെ കുറവാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com