അവസാന രണ്ടിലിടം പിടിക്കാൻ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റും നേർക്കുനേർ മത്സരിക്കുന്നത്
പ്രഥമ സൂപ്പർ ലീഗ് കേരളയിലെ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസ് കാലിക്കറ്റ് എഫ് സിയെ നേരിടും. ഫൈനൽ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുക. മത്സരം വൈകീട്ട് 7.30 ന്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ പോര് മുറുകുകുകയാണ്. അവസാന രണ്ടിലിടം പിടിക്കാൻ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റും നേർക്കുനേർ മത്സരിക്കുന്നത്. 10 കളികളിൽ അഞ്ച് ജയവുമായി ഒന്നാം സ്ഥാനക്കാരുടെ പകിട്ടോടെയാണ് കാലിക്കറ്റ് സെമിയിൽ പ്രവേശിച്ചത്. ആവേശപോരിൽ മലപ്പുറത്തെ തകർത്താണ് തിരുവനന്തപുരത്തെ കൊമ്പൻമാർ സെമിയിലെത്തിയത്.
ടീമെന്ന നിലയിൽ കാലിക്കറ്റിനെ മറികടക്കാൻ കൊമ്പൻമാർ വിയർക്കേണ്ടിവരും. ഗോളടിക്കാനും ഗോളടിപ്പിക്കാനും കാലിക്കറ്റ് താരങ്ങൾ മുൻപന്തിയിലാണ്. ഗനി അഹമ്മദ് നിഗം, ബെൽഫോർട്ട് എന്നിവർ കൊമ്പൻമാരുടെ പ്രതിരോധ നിരയിൽ ളള്ളത്. എന്നാൽ ബ്രസീലിയൻ കരുത്തിലാണ് കൊമ്പൻമാരുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ നേർക്കുനേർ പോരിൽ കാലിക്കറ്റിനാണ് നിലവിൽ ആധിപത്യമുള്ളത്. കായിക പ്രേമികൾക്ക് ആവേശകരമായ സെമി പോരാട്ടങ്ങളാണ് സൂപ്പർ ലീഗിൽ വരാനിരിക്കുന്നത്. നിശ്ചിതസമയം തുല്യതയിൽ അവസാനിച്ചാൽ എക്സ്ട്രാ ടൈമിലേക്കും അവിടെയും ഒപ്പമാണെങ്കിൽ ഷൂട്ടൗട്ടിലേക്കും കളി നീളും.