fbwpx
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 11 Apr, 2025 07:31 AM

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായി പ്രവർത്തിച്ചു വരികയായിരുന്നു.

KERALA



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ നാലരയോടെയാണ് അന്ത്യം.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായി പ്രവർത്തിച്ചു വരികയായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.


ALSO READ: തൃശൂർ മാളയില്‍ കാണാതായ ആറുവയസുകാരന്‍ മരിച്ച നിലയില്‍; 22കാരന്‍ കസ്റ്റഡിയില്‍


11 മണിയോടെ മൃതദേഹം സ്വന്തം നാടായ കൊല്ലത്ത് എത്തിക്കും. പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. അദ്ദേഹത്തിന്റെ തന്നെ നേരത്തെയുള്ള നിര്‍ദേശപ്രകാരമാണ് പൊതുദര്‍ശനം ഒഴിവാക്കുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി മീഡിയ വിങ് ചെയര്‍മാന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കൊല്ലം പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചിട്ടുണ്ട്.

WORLD
കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ; റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വലിയ ഇടയൻ
Also Read
user
Share This

Popular

NATIONAL
NATIONAL
പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി? ഇസ്ലാമാബാദ് അടക്കം വിവിധ ഇടങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി സൂചന