
സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് ഇതിൻ്റെ പ്രധാന കാരണം. മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിനിമകൾ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിലെ നേതൃമാറ്റത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർ എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും നിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, പുനസംഘടനയുടെ ലക്ഷണവും സൂചനയും ഉണ്ടായിട്ടില്ല എന്ന് കെ. മുരളീധരൻ. ഒരു ചർച്ചയും ഇവിടെയും ഡൽഹിയിലും നടക്കുന്നില്ല. പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഉള്ളതായിട്ട് തോന്നുന്നില്ല. ഇങ്ങനെയൊരു ചർച്ച എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ല. അനാവശ്യമായ ചർച്ചയാണിതെന്നാണ് തന്റെ അഭിപ്രായം എന്നും കെ. മുരളീധരൻ പറഞ്ഞു.
തരൂർ വിവാദത്തിൽ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡ് ആണെന്നും കെ. മുരളീധരൻ പറഞ്ഞു. ദേശീയ നേതാവാണ് ശശി തരൂർ. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കും. നേതാക്കളെ വിളിപ്പിച്ചത് 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലെ നേതാക്കളെ വിളിപ്പിച്ചതിന്റെ ഭാഗമായി ആണെന്നും കെ. മുരളീധരൻ പറഞ്ഞു.