മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്തവരുടെ പ്രശ്നത്തില്‍ ഇടപെടില്ല

ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്തവരുടെ പ്രശ്നത്തില്‍ ഇടപെടില്ല
Published on

ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് തിരുത്തൽ നടപടി. AMMAയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു. അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ AMMA അഡ്ഹോക് കമ്മിറ്റി യോഗം ഇന്ന് ചേരും.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല. നിർമാണ കമ്പനിയുടെ ലെറ്റർ ഹെഡ്ഡിലായിരിക്കണം കരാര്‍ ഒപ്പിട്ട് നല്‍കേണ്ടത്. ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടില്ല. തുടങ്ങിയ കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com