
ഐസിസി ചാംപ്യൻസ് ട്രോഫിക്കായി തയ്യാറെടുക്കുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കിൻ്റെ പിടിയിലുള്ള ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ ടീമിൽ നിന്നും ഒഴിവാക്കി. പുറം വേദന ഭേദമാകാത്തതും മാച്ച് ഫിറ്റ്നസ് ഇല്ലാത്തതും കാരണം ജസ്പ്രീത് ബുംറ കളിക്കില്ലെന്നും പകരക്കാരനായി ഹർഷിദ് റാണയെ ടീമിൽ ഉൾപ്പെടുത്തിയെന്നും ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രോഹിത് ശർമ ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഇതോടെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് അഞ്ച് സ്പിന്നർമാർമാരായി. യുഎഇയിലെ ഗ്രൗണ്ടുകൾ സ്പിന്നിനെ തുണയ്ക്കുന്നവയാണ്. ഇതാണ് ഇന്ത്യയുടെ ടീം സെലക്ഷനിൽ നിർണായകമായകുന്നത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം, 2025: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
യശസ്വി ജയ്‌സ്വാൾ, മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരിൽ ആവശ്യമുള്ളവരെ അതാത് സമയത്ത് ദുബായിലേക്ക് വിളിപ്പിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.