
മലപ്പുറം പാണ്ടിക്കാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ലോറിയും ഓട്ടോറിക്ഷയും വാനും ആണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ലോറിക്കടിയിൽ പെട്ട് തകർന്ന് തരിപ്പണമായെങ്കിലും ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ഞെട്ടിക്കുന്ന അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.