ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പ്രദേശത്ത് നിന്നും എകെ 47, സെൽഫ് ലോഡിങ്ങ് റൈഫിൾ എന്നിവയും കണ്ടെടുത്തു
ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Published on



ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ തുൽതുലി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്നും എകെ 47, സെൽഫ് ലോഡിങ്ങ് റൈഫിൾ എന്നിവയും കണ്ടെടുത്തു. നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ALSO READ: ജമ്മു കശ്‌മീരിലെ ആക്രമണം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, മൂന്ന് സൈനികർക്ക് പരുക്ക്

പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഏറ്റുമുട്ടലുകൾ ഉൾപ്പടെ ദന്തേവാഡ, നാരായൺപൂർ എന്നിവയടക്കം ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ ഈ വർഷം മാത്രം ഇതുവരെ 64 മാവോയിസ്റ്റുകളെ വെടിവെപ്പിൽ സുരക്ഷാ സേന വധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com