AMMAയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു

മഞ്ജു വാര്യരെയും സംവിധായകൻ വി.എ.  ശ്രീകുമാറിനെയും കേസിൻ്റെ ഭാഗമാക്കാൻ ദിലീപ് ശ്രമിച്ചെന്നും കത്തിൽ പരാമർശിക്കുന്നു
AMMAയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു
Published on

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനി ജയിലിൽ നിന്നയച്ച കത്തിന് പിന്നാലെ സുനി കൈമാറിയ പുസ്തകത്തിലെ വിവരങ്ങളും ചർച്ചയാകുന്നു. സ്വന്തം വക്കീലിൽ നിന്ന് നീതി ലഭിക്കില്ലെന്നാണ് സുനിയുടെ കുറിപ്പ്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ നടൻ സിദ്ദീഖിനും പങ്കുണ്ടെന്നാണ് വിവരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റ് നടക്കുന്നു. മഞ്ജു വാര്യരെയും സംവിധായകൻ വി.എ.  ശ്രീകുമാറിനെയും കേസിൻ്റെ ഭാഗമാക്കാൻ ദിലീപ് ശ്രമിച്ചെന്നും കത്തിൽ പരാമർശിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജയിലിൽ നിന്നും പൾസർ സുനി പുറത്തേക്കയച്ച കത്തിൽ താൻ കുറ്റക്കാരനാണെന്ന് സമ്മതിച്ചിരുന്നു. കൂടാതെ കേസിൽ ദിലീപ് അടക്കമുള്ളവരുടെ വലിയ പങ്കിനെക്കുറിച്ചും പൾസർ സുനി കത്തിൽ പറഞ്ഞിരുന്നു. 2018 ലാണ് സുനി കത്തെഴുതി പുറത്തെക്കയക്കുന്നത്. ഇതിൽ ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്ന് പറയുന്നുണ്ട്. കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയിൽ സിദ്ദീഖും അമ്മയിലെ പ്രമുഖരും പങ്കെടുത്തതായും സുനി പറയുന്നു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റ് ഉണ്ടെന്നും കത്തിൽ ആരോപിക്കുന്നു. അമ്മയുടെ വിദേശ ഷോകളുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ആരോപണങ്ങളും കത്തിലുണ്ട്.

READ MORE: സര്‍ക്കാരിന്റെ തടസവാദങ്ങള്‍ ഏറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

2021 ജനുവരി 8-ാം തീയതി എറണാകുളം സബ് ജയിലിൽ നിന്ന് സുനി കൈമാറിയ പുസ്തകത്തിൽ എഴുതിയ വിവരങ്ങളാണ് ഇത്. സ്വന്തം വക്കീലിനെക്കുറിച്ചുള്ള സംശയങ്ങൾ സുനി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. 'അറവുകാരൻ തൻ്റെ പോത്തിനോട് കാണിക്കുന്ന ദയവ് പോലും വക്കീലിൽ നിന്ന് തനിക്ക് ലഭിക്കുന്നില്ലെന്ന്' കത്തിൽ സുനി ആരോപിക്കുന്നു. മഞ്ജു വാര്യരെയും സംവിധായകൻ വി.എ.  ശ്രീകുമാറിനെയും കേസിൻ്റെ ഭാഗമാക്കാൻ ദിലീപ് ശ്രമിച്ചെന്നും കത്തിൽ പറയുന്നുണ്ട്. പ്രതി പട്ടികയിലുള്ള മാർട്ടിനെ ഉപയോഗിച്ച് മഞ്ജു വാര്യർക്കെതിരെയും ശ്രീകുമാറിനെതിരെയും മൊഴി നൽകാൻ ബാബുസാർ ഇടപ്പെട്ടതെന്നും പറയുന്നു.

READ MORE: "കേസിൻ്റെ വിചാരണ അനന്തമായി നീളുന്നു"; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ

താൻ തെറ്റുകാരനാണെന്നും, കോടതിയിൽ ഏറ്റു പറഞ്ഞ് കിട്ടാവുന്ന ശിക്ഷ അനുഭവിച്ച് തീർക്കുമെന്നും 7-5-2018ൽ എഴുതിയ കത്തിൽ പറയുന്നു. സുനിയെ കോടതിയിൽ എത്തിച്ചപ്പോൾ സുഹൃത്ത് വഴിയാണ് കത്ത് പുറത്ത് വന്നത്. ജയിലിൽ വായിക്കുന്നതിനായി നൽകുന്ന പുസ്കത്തിൽ വരികൾ അടയാളപ്പെടുത്തിയും വിവരങ്ങൾ മനസിലാകുന്ന രീതിയിൽ ചില വരികൾ എഴുതിയുമാണ് സുനി കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com