
തിരുവനന്തപുരത്ത് ഡ്രൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. ഡ്രൈവിംഗ് സ്കൂൾ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി സുരേഷാണ്(52) അറസ്റ്റിലായത്.
ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. പെൺകുട്ടി ബഹളം വെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്പിച്ചത്.