fbwpx
സിദ്ദിഖിനെതിരായ ലൈംഗിക പീഡന ആരോപണം; ഡിജിപിക്ക് പരാതി നല്‍കി നടി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Aug, 2024 09:58 PM

പരാതി പ്രത്യേക സംഘത്തിന് കൈമാറും

KERALA

സിദ്ദിഖ്


നടൻ സിദ്ദിഖിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി നടി. ഇമെയിൽ മുഖേനെയാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും.

സിദ്ദിഖിനെതിരെ നടി നേരത്തെ ലൈംഗികമായി ആക്രമിച്ചെന്ന് ആരോപിച്ച് പരാതിപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടി വീണ്ടും സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

ആരോപണമുയർന്നതിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. സിനിമ പ്രൊജക്ട് സംസാരിക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച് സിദ്ദിഖ് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചാൽ കേസ് കൊടുക്കുമെന്നും നടി പറഞ്ഞിരുന്നു. 

READ MORE: രേവതി സമ്പത്തിനെതിരെ സിദ്ദീഖ്; ഡിജിപിക്ക് പരാതി നല്‍കി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം

ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും പരാതി നൽകിയത്. വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയച്ചതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

READ MORE: AMMA-യെ നശിപ്പിക്കാന്‍ കുറച്ചുപേര്‍ ആഗ്രഹിച്ചു, അവര്‍ക്ക് സന്തോഷമുള്ള ദിനം: കെ.ബി ഗണേഷ് കുമാർ

Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു