വീണയ്ക്കും CMRLനും ആശ്വാസം; SFIO കുറ്റപത്രത്തില്‍ 2 മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിയപ്രകാരം കുറ്റകൃത്യം നടന്നെന്ന അനുമാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
വീണയ്ക്കും CMRLനും ആശ്വാസം; SFIO കുറ്റപത്രത്തില്‍ 2 മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി
Published on


മുഖ്യമന്ത്രിയുടെ മകള്‍ വീണ പ്രതിയായ കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. വീണ അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയക്കുന്നതും ഹൈക്കോടതി തടഞ്ഞു.

അതേസമയം എക്‌സാലോജിക് കേസില്‍ ഇഡി തുടര്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയപ്രകാരം കുറ്റകൃത്യം നടന്നെന്ന അനുമാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് നീക്കം.

മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിനും വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന് ഒപ്പമുളള മൊഴികള്‍ക്കും രേഖകള്‍ക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com