
ഇന്ത്യയില്‍ ഏറ്റവുമധികം നികുതി അടയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ ഇടം നേടി. തമിഴ് ചലച്ചിത്ര താരം വിജയ് ആണ് ഏറ്റവുമധികം നികുതി നല്‍കുന്ന രണ്ടാമത്തെ താരം.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 92 കോടി രൂപയാണ് നികുതി ഇനത്തില്‍ ഷാരൂഖ് ഖാന്‍ അടച്ചത്. 80 കോടിയാണ് വിജയ് നികുതിയായി അടച്ചത്. സല്‍മാന്‍ ഖാന്‍ (75 കോടി) , അമിതാഭ് ബച്ചന്‍ (71 കോടി ) എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. 14 കോടി രൂപയാണ് മോഹന്‍ലാല്‍ നികുതിയടച്ചത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി (66 കോടി) എം.എസ് ധോണി (38 കോടി), സച്ചിൻ തെണ്ടുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച കായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
അജയ് ദേവഗണ്‍ - 42 കോടി
രണ്‍ബീര്‍ കപൂര്‍ - 36 കോടി
ഹൃത്വിക് റോഷന്‍ - 28 കോടി
കപില്‍ ശര്‍മ്മ - 26 കോടി
കരീന കപൂര്‍ - 20 കോടി
ഷാഹിദ് കപൂര്‍ - 14 കോടി
കത്രീന കെയ്ഫ് - 11 കോടി
അല്ലു അര്‍ജുന്‍ - 14 കോടി
കിയാര അദ്വാനി - 12 കോടി
പങ്കജ് ത്രിപാഠി - 11 കോടി
ആമിര്‍ ഖാന്‍ - 10 കോടി