സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ, ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ തന്ത്രപ്രധാന സംഘടനകളിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ എന്നിവർ പരിശീലന വിക്ഷേപണത്തിൽ പങ്കെടുത്തു.
ഷഹീൻ-II ബാലിസ്റ്റിക് മിസൈലിൻ്റെ പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയെന്ന് പാകിസ്താൻ. പാക് സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സൈനികർക്ക് ആവശ്യമായ പരിശീലനം നൽകുക. വിവിധ സാങ്കേതിക സംവിധാനങ്ങളുടെ ഘടന മനിസിലാക്കുക , വിവിധ ഉപ സംവിധാനങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരീക്ഷണമെന്ന് സൈന്യം വ്യക്തമാക്കി. കൂടുതൽ സാങ്കേതിക വിവരങ്ങളൊന്നും സൈന്യം പുറത്തുവിട്ടിട്ടില്ല.
സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ, ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ തന്ത്രപ്രധാന സംഘടനകളിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ എന്നിവർ പരിശീലന വിക്ഷേപണത്തിൽ പങ്കെടുത്തു. ഈ നേട്ടത്തിന് സംഭാവന നൽകിയ ശാസ്ത്രജ്ഞരുടെ സാങ്കേതിക വൈദഗ്ധ്യത്തെയും അർപ്പണബോധത്തെയും പ്രതിബദ്ധതയെയും ഡയറക്ടർ ജനറൽ ഓഫ് സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ അഭിനന്ദിച്ചു.
പ്രസിഡൻ്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, സേവന മേധാവികൾ എന്നിവർ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു.മെയ് മാസത്തിൽ പാകിസ്ഥാൻ 400 കിലോമീറ്റർ ദൂരപരിധിയുള്ള ഫത്തേ-II ഗൈഡഡ് റോക്കറ്റ് സിസ്റ്റത്തിൻ്റെ വിജയകരമായ പരിശീലന വിക്ഷേപണം നടത്തിയിരുന്നു.