ശശീന്ദ്രൻ ഇന്നോ നാളെയോ രാജിവെച്ചേക്കുമെന്നാണ് സൂചന
എൻസിപിയിലെ മന്ത്രി തർക്കത്തിൽ ഇടപെട്ട് ദേശീയാധ്യക്ഷൻ ശരദ് പവാർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിൻ്റെ ഭാഗമായ മന്ത്രി എ.കെ. ശശീന്ദ്രനോട് ശരദ് പവാർ രാജി ആവശ്യപ്പെട്ടെന്ന് തോമസ് കെ. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്നോ നാളെയോ രാജിവെച്ചേക്കുമെന്നാണ് സൂചന.
ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ പി.സി. ചാക്കോ പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചതോടെയാണ് ശരദ് പവാർ കർശന നിലപാട് സ്വീകരിച്ചത്. പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് പവാർ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടതായും തോമസ് കെ. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. സിപിഎം ദേശീയാധ്യക്ഷൻ പ്രകാശ് കാരാട്ട് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നാണ് വിവരം.