fbwpx
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി ഷൈനിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍
logo

ന്യൂസ് ഡെസ്ക്

Posted : 19 Apr, 2025 10:35 AM

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സംഭവത്തില്‍ പൊലീസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി

MALAYALAM MOVIE


വിവാദങ്ങള്‍ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ജി.എം മനു സംവിധാനം ചെയ്യുന്ന ദ പ്രൊടെക്ടര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനാണ് പോസ്റ്ററില്‍ ഉള്ളത്.

തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജോള്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ദി പ്രൊട്ടക്ടറിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റര്‍: താഹിര്‍ ഹംസ, സംഗീത സംവിധാനം: ജിനോഷ് ആന്റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്‌സല്‍ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, സ്റ്റണ്ട്: മാഫിയ ശശി, നൃത്ത സംവിധാനം: രേഖ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കവനാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കരന്തൂര്‍, ഗാനരചന: റോബിന്‍സ് അമ്പാട്ട്, സ്റ്റില്‍സ്: ജോഷി അറവക്കല്‍, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈന്‍: പ്ലാന്‍ 3, പിആര്‍ഒ: വാഴൂര്‍ ജോസ്.

അതേസമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സംഭവത്തില്‍ പൊലീസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. പിതാവും അഭിഭാഷകനും ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും. ചോദ്യംചെയ്യല്‍ വീഡിയോ ചിത്രീകരിക്കാനും തീരുമാനമുണ്ട്.


എസ്എച്ച്ഒയുടെ മുറിയിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍. അതേസമയം, നടനെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി പൊലീസ് തയാറാക്കിയിട്ടുണ്ട്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം നോര്‍ത്ത് പൊലീസ് തയാറാക്കിയത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

IPL 2025
IPL 2025: ഐപിഎൽ 2025 സീസൺ ഉപേക്ഷിക്കുന്നു?
Also Read
user
Share This

Popular

WORLD
WORLD
WORLD
ഐഎംഎഫിൻ്റെ നിർണായക യോഗം ഇന്ന്; പാകിസ്ഥാനുള്ള വായ്പകൾ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ