എല്ലാവർക്കും പാചകവാതകം എന്നതാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്; വില വർധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷം: ശോഭ സുരേന്ദ്രൻ

വിലവർധന സർക്കാരുമായി ജനങ്ങളെ ചേർത്തു നിർത്താനും സേവനങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ്
എല്ലാവർക്കും പാചകവാതകം എന്നതാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്; വില വർധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷം: ശോഭ സുരേന്ദ്രൻ
Published on


മോദി സർക്കാർ പാചകവാതക വില വർധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. എല്ലാവർക്കും പാചകവാതകം ലഭിക്കണമെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. വിലവർധന സർക്കാരുമായി ജനങ്ങളെ ചേർത്തു നിർത്താനും സേവനങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ്. വിലവർധന സാധാരണക്കാർക്ക് വേണ്ടിയാണ്. സ്ത്രീകൾ ഇക്കാര്യത്തിൽ സംതൃപ്തിയിൽ ആണ്. സബ്സിഡിയോടെ നൽകണമെന്നാണ് ആവശ്യം. അത് ചെയ്യുമെന്നാണ് പ്രതീക്ഷ. കൂട്ടിയ പണം പാവങ്ങൾക്ക് തന്നെ കിട്ടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്നത് ഗുരുതരമായ ആരോപണമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം പാർട്ടി കോൺഗ്രസ് വിഷയം ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി രാജി വയ്ക്കേണ്ടതില്ല എന്ന തീരുമാനമെടുത്ത മാർക്സിസ്റ്റ് പാർട്ടിയുടെ ചിന്തയെ ഓർത്ത് മലയാളികൾ ലജ്ജിക്കുന്നു. മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല ദാഹിക്കുന്നത്. മലയാളികൾക്ക് നല്ല ഭരണം ലഭ്യമാകണം അതിനുവേണ്ടിയാണ് ദാഹിക്കുന്നത്. മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണം.

പിണറായി വിജയൻ അറിയാതെ ഒരു ചില്ലി കാശും വീണാ വിജയൻ വീട്ടിലേക്ക് കൊണ്ടുപോകില്ല. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായം കേരളത്തിന് പുറത്താണ്. ഏത് വ്യവസായ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ പറയുന്നത്. കോടിയേരിയുടെ മാതൃക എന്തുകൊണ്ടാണ് പിണറായി വിജയൻ സ്വീകരിക്കാത്തതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു


Related Stories

No stories found.
News Malayalam 24x7
newsmalayalam.com