
പാരിസ് പാലാപിംപിക്സില്‍ ചരിത്രം കുറിച്ച് സ്വർണം നേടി ഇന്ത്യയുടെ അവനി ലേഖര. 2024 പാരിസ് പാരാലിംപിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അവനി മാറി. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി സ്വർണം നേടിയത്. ഇതേ ക്യാറ്റഗറിയിൽ ഇന്ത്യയുടെ മോന അഗര്‍വാള്‍ വെങ്കലവും നേടി. 249.7 എന്ന സ്‌കോറോടെ അവനി ഗെയിം റെക്കോർഡ് സ്ഥാപിച്ചപ്പോൾ മോന 228.7 എന്ന സ്‌കോറുമായാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്.
പാരാലിംപിക്സിൽ സ്വർണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായിക താരമാണ് അവനി. 1972ൽ മുരളികാന്ത് പേട്കറാണ് ആദ്യമായി ഇന്ത്യക്ക് പാരാലിംപിക്സിൽ സ്വർണം നേടിയിട്ടുള്ളത്. 2004ലും 2016ലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജരിയ ഇന്ത്യക്കായി സ്വർണം നേടിയിട്ടിട്ടുണ്ട്. 2016 റിയോ പാരാലിംപിക്സിൽ തമിഴ്നാട് താരം തങ്കവേലു മാരിയപ്പനും സ്വർണവുമായി ഇന്ത്യയുടെ അഭിമാനമുയർത്തി.