കപ്പയുടെ തൂക്കം കുറഞ്ഞതിന് മർദനം; കൊല്ലത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ പരാതിയുമായി കച്ചവടക്കാരി

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചിതറ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല
കപ്പയുടെ തൂക്കം കുറഞ്ഞതിന് മർദനം; കൊല്ലത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ  പരാതിയുമായി കച്ചവടക്കാരി
Published on

കൊല്ലം മാങ്കോട് കപ്പ വിൽപ്പനക്കാരിയായ യുവതിക്ക് നേരെ ആക്രമണം. കപ്പ വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സിപിഎം ബ്രാഞ്ച് അംഗങ്ങളായ അച്ഛനും മകനും ചേർന്നാണ് മർദിച്ചത്. പ്രതികളെ പിടികൂടാത്തതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് യുവതിയുടെ തീരുമാനം.

ചിതറ കിഴക്കുംഭാഗം മിനി ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം വഴിയോരക്കടയിൽ കപ്പ വിൽപ്പന നടത്തിവരികയായിരുന്നു ഓമന. കപ്പ വാങ്ങാനെത്തിയ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ റഫീഖ് ഒരു കിലോ കപ്പയുടെ തൂക്കത്തിൽ കുറവുണ്ടെന്ന് പറഞ്ഞാണ് ഓമനയെ മർദിച്ചത്. ശേഷം റഫീഖിന്‍റെ മകൻ നജീമും സ്ഥലത്തെത്തി മർദിച്ചെന്ന് ഓമന പറഞ്ഞു.

ALSO READ: ഓണത്തിന് പ്രതിഷേധ കഞ്ഞിവെച്ചിട്ടും ഫലമില്ല; ആനുകൂല്യങ്ങള്‍ക്കായി ലേക്‌ഷോറുമായി വീണ്ടും ചർച്ച നടത്താന്‍ നഴ്സുമാർ

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചിതറ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പാർട്ടി ബന്ധമുളളത് കൊണ്ടാണ് പൊലീസ് പ്രതികളെ പിടിക്കാത്തത് എന്നാണ് ഓമന പറയുന്നത്. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഓമന കടയ്ക്കൽ താലൂക്കാശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. ഇടത് ചെവിയുടെ കേൾവി ഭാഗികമായും നഷ്ടപ്പെട്ടതായും ഓമന പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com