fbwpx
40 വർഷത്തിനിടയിൽ ഒരു തെറ്റും ചെയ്തിട്ടില്ല: ഭൂമി കുംഭകോണ കേസിൽ പ്രതികരണവുമായി സിദ്ധരാമയ്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 07:16 PM

ഏകദേശം 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബിജെപിയുടെ ആരോപണം

NATIONAL


40 വർഷത്തിനിടയിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി(മുഡ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

സർക്കാർ ഭൂമി ബന്ധുക്കൾക്ക് അനധികൃതമായി നൽകിയെന്ന് കാട്ടി പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഗവർണർ താവർചന്ദ് ഗെലോട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്ത പൊലീസിൽ നൽകിയ പരാതിയിൽ എബ്രഹാം ആരോപിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി. ഏകദേശം 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബിജെപി ആരോപണം.

ALSO READ: സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ല; അടിവരയിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യക്കും ഭാര്യക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാരോപിച്ച് ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും രംഗത്തെത്തിയിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചതിനാൽ പുതിയ എഫ്ഐആർ ഫയൽ ചെയ്തിരുന്നില്ല. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, ഭാരതീയ സുരക്ഷാ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം സിദ്ധരാമയ്യക്കെതിരെ പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ ആരംഭിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദമായിരുന്നു സിദ്ധരാമയ്യ ഉയർത്തിയത്.


ALSO READ: പവര്‍ ഗ്രൂപ്പ് മുതല്‍ കാസ്റ്റിങ് കൗച്ച് വരെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍..

അതേസമയം, തൻ്റെ ഭാര്യക്ക് നഷ്ടപരിഹാരം ലഭിച്ച ഭൂമി 1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. 2004ൽ മല്ലികാർജുന അനധികൃതമായി കയ്യടക്കുകയും, സർക്കാരിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഭൂമിയാണിതെന്ന് സ്നേഹമയി കൃഷ്ണ ആരോപിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി ഈ മാസം തുടക്കത്തിൽ ബെംഗളൂരു മുതൽ മൈസൂർ വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു.\

NATIONAL
തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; 7 മരണം
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?