മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പി ആർ കമ്പനിയെക്കുറിച്ച് മൗനം, ഹിന്ദു മാപ്പ് പറഞ്ഞ വാർത്തയിൽ ഒതുക്കി ദേശാഭിമാനി

വീഴ്ചപറ്റിയെന്ന് സമ്മതിച്ച് പിന്നീട് പത്രം രംഗത്തെത്തിയിരുന്നു
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പി ആർ കമ്പനിയെക്കുറിച്ച് മൗനം,
ഹിന്ദു മാപ്പ് പറഞ്ഞ വാർത്തയിൽ ഒതുക്കി ദേശാഭിമാനി
Published on

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പിആർ കമ്പനിയെക്കുറിച്ച് ഒന്നും മിണ്ടാതെ സിപിഎം മുഖപത്രം ദേശാഭിമാനി. മലപ്പുറം പരാമർശം മുഖ്യമന്ത്രിയുടേതല്ല, മാപ്പു പറഞ്ഞ് ദി ഹിന്ദു എന്ന തലക്കെട്ടിൽ വന്ന ദേശാഭിമാനി വാർത്തയിൽ അഭിമുഖം നടത്തിയ പിആർ കമ്പനിയുടെ സാന്നിധ്യത്തെ കുറിച്ച് മൗനം. ഹിന്ദു നടത്തിയ വെളിപ്പെടുത്തലുകൾ ഒഴിവാക്കി.

അഭിമുഖത്തിലെ വിവാദ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദി ഹിന്ദു തിരുത്തിയെന്ന് വാർത്തയിൽ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ആ ഭാഗം ദി ഹിന്ദു പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നത് വാര്‍ത്തയില്‍ ഇല്ല. മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അഭിമുഖത്തില്‍ ഏതെങ്കിലും പ്രദേശത്തെയോ മതവിഭാഗത്തെയോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ ദിവസമാണ് ദി ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. 'ആര്‍എസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും സിപിഎം എപ്പോഴും ശക്തമായി എതിര്‍ത്തിട്ടുണ്ട്'. എന്ന പേരിലായിരുന്നു അഭിമുഖം. 'കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടി, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നത്' എന്നായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്.


മുഖ്യമന്ത്രി ഡൽഹിയിലുള്ളപ്പോൾ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയാത്തൊരു ഭാഗം അവർ നൽകി. അത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പത്രത്തെ ബന്ധപ്പെടുകയും, തെറ്റായ കാര്യം വരാനുണ്ടായ സാഹചര്യത്തെ കുറിച്ച അവരോട് തന്നെ അന്വേഷിക്കാനും ആവശ്യമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചപറ്റിയെന്ന് സമ്മതിച്ച് പിന്നീട് പത്രം രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com