പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കാസർഗോഡ് വെള്ളരിക്കുണ്ടിൽ അമിത രക്തസ്രാവത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു. പരപ്പ സ്വദേശിനി പതിനാറുകാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഗർഭം അലസിപ്പിക്കാൻ കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.