കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചത് ശ്വാസത്തിന്‍റെ ഗന്ധത്തിൽ നിന്നുമായിരുന്നു. ഗന്ധമറിയാനുള്ള ശേഷി കേസിന് തെളിവല്ലെന്ന് കോടതി പറഞ്ഞു
കഞ്ചാവ് കേസില്‍ മണം തെളിവല്ല എന്ന് ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കി ഹൈക്കോടതി. മലമ്പുഴ സ്വദേശിക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചത് ശ്വാസത്തിന്‍റെ ഗന്ധത്തിൽ നിന്നുമായിരുന്നു. ഗന്ധമറിയാനുള്ള ശേഷി കേസിന് തെളിവല്ലെന്ന് കോടതി പറഞ്ഞു.
ALSO READ: തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി
ഹർജിക്കാരൻ സിഗരറ്റ് വലിക്കുമ്പോൾ പൊലീസെത്തുകയും സിഗരറ്റ് ഡാമിലേക്ക് എറിയുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയില്‍ ശ്വാസത്തിൽ കഞ്ചാവിന്‍റെ മണമുണ്ടെന്നായിരുന്നു പോലീസ് കണ്ടെത്തൽ. പൊലീസിന്‍റെ ഗന്ധമറിയാനുള്ള കഴിവാണ് കേസിന് ആധാരമായത്.
ഗന്ധമറിയാനുള്ള ജീനുകൾക്ക് ഏകോപിത സ്വഭാവമോ സ്ഥിരതയോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയിക്കാൻ മാത്രമേ ഗന്ധത്തെ ആശ്രയിക്കാനാകൂ. മെഡിക്കൽ തെളിവുകളില്ലാതെ ഇത്തരം കേസെടുക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.