തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായ സ്ഥലത്താണ് വീണ്ടും തീപിടുത്തം ഉണ്ടായിരിക്കുന്നത്. തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നിലയിലെ രോഗികളെ നാലും അഞ്ചും നിലകളിലേക്ക് മാറ്റുകയാണ്. ഓപ്പറേഷൻ തീയേറ്റർ സ്ഥിതി ചെയ്യുന്നതും ആറാത്തെ നിലയിലാണ്.
കഴിഞ്ഞദിവസം തീപിടുത്തം ഉണ്ടായത് ഇവിടെ ആയിരുന്നതിനാൽ തന്നെ അവിടെ ചികിത്സയിലുള്ള ആളുകളുടെ എണ്ണം കുറവാണ്. ഇത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് നിഗമനം. നിലവിൽ നാല്, അഞ്ച് നിലകളിൽ തീയോ, പുകയോ പടർന്നിട്ടില്ല. അതുകൊണ്ടാണ് രോഗികളെ ഇങ്ങോട്ടേക്ക് മാറ്റുന്നത്. അതേസമയം, പുക കൂടുതൽ വ്യാപിക്കുകയാണെങ്കിൽ കെട്ടിടം പൂർണമായും ഒഴിപ്പിക്കും.