ഇന്ത്യയിലെ പുരുഷന്മാർക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കാമെന്നായിരുന്നു സിനിമാ മേഖലയിലുൾപ്പെടെ ദിനംപ്രതി വെളിപ്പെടുന്ന ലൈഗികാരോപണങ്ങളിൽ തരൂരിൻ്റെ പ്രതികരണം
ശശി തരൂര്‍
മോളിവുഡിലെ മീ ടു ആരോപണങ്ങളിൽ പ്രതികരിച്ച് ശശി തരൂർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുവെന്നും സിനിമാ മേഖലയിലുൾപ്പെടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈഗികാതിക്രമങ്ങൾ തുറന്നു കാട്ടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂർ പറഞ്ഞു. സമൂഹത്തിന് സംഭവിക്കുന്ന അപചയങ്ങളെ നേർക്കു നേർ നിന്ന് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പുരുഷന്മാർക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കാമെന്നായിരുന്നു സിനിമാ മേഖലയിലുൾപ്പെടെ ദിനംപ്രതി വെളിപ്പെടുന്ന ലൈഗികാരോപണങ്ങളിൽ തരൂരിൻ്റെ പ്രതികരണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സമൂഹത്തിൻ്റെ അപചയത്തെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യൻ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറ്റണമെന്നും കോൺഗ്രസ് എംപി അഭിപ്രായപ്പെട്ടു.
Updating...