fbwpx
മുതിര്‍ന്ന നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, അമ്മ സെക്രട്ടറി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല: തിലകന്‍റെ മകള്‍ സോണിയ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 11:02 PM

ചെറുപ്പം മുതലേ മോളെ എന്ന് വിളിച്ചിരുന്ന നടനായിരുന്നു. മെസേജിൽ നിന്നാണ് ദുരുദേശം മനസിലായെതെന്നും സോണിയ

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടൻ തിലകൻ്റെ മകൾ സോണിയ. ജാതിയുടെ പേരിൽ സിനിമയിൽ നിന്ന് തിലകനെ മാറ്റനിർത്തിയിട്ടുണ്ടെന്ന് മകൾ ആരോപിച്ചു. മുതിർന്ന നടനിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായും സോണിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ഇത്രയും സമയം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് അമ്മ സെക്രട്ടറി പ്രതികരിക്കാത്തതെന്നും സോണിയ ചോദിച്ചു.


Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഗതാഗത മന്ത്രിക്ക് ഇതില്‍ കാര്യമില്ല; സംസ്‌കാരിക മന്ത്രി നടപടിയെടുക്കും: കെ.ബി ഗണേഷ് കുമാര്‍


അമ്മക്കെതിരെ സംസാരിച്ചതിന് 15 അംഗ പവർ കമ്മിറ്റിയാണ് അച്ഛനെതിരെ നിന്നത്. അതിൽ ചില ആളുകൾ 'അമ്മ ഭാരവാഹിത്വത്തിൽ നിന്ന് ഇപ്പോൾ മാറിയിട്ടുണ്ട്. ജാതിയുടെ പേരിലും അച്ഛനെ സിനിമയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. മാത്രമല്ല, സിനിമ മേഖലയിൽ നിന്നും തനിക്കും മോശം അനുഭവം നേരിട്ടതായും സോണിയ വെളിപ്പെടുത്തി.


അച്ഛൻ്റെ പ്രശ്നം സംസാരിക്കാനായി മുറിയിലേക്ക് വിളിച്ച പ്രമുഖ നടനിൽ നിന്ന് മോശം അനുഭവം നേരിട്ടതായാണ് വെളിപ്പെടുത്തൽ. ചെറുപ്പം മുതലേ മോളെ എന്ന് വിളിച്ചിരുന്ന നടനായിരുന്നു. മെസേജിൽ നിന്നാണ് ദുരുദേശം മനസിലായെതെന്നും സോണിയ പറഞ്ഞു. സമയം വരുമ്പോൾ ആരാണെന്ന് വെളിപ്പെടുത്താമെന്നും സോണിയ പ്രതികരിച്ചു.

KERALA
നാടിന്റെ നോവായി ഇര്‍ഫാന, മിത, റിദ, ആയിഷ; അപകടത്തിന് കാരണം സിമന്റ് ലോറിയുടെ അമിത വേഗതയെന്ന് നാട്ടുകാര്‍
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?