'കൊറിയൻ പ്രതിസന്ധി' തുടരുന്നു; യൂനിൻ്റെ അറസ്റ്റിനോട് സഹകരിക്കില്ലെന്ന് സുരക്ഷാ മേധാവി, ഇംപീച്ച്മെൻ്റ് തീരുമാനം ഭരണഘടനാ കോടതിയിൽ

സൗത്ത് കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട യൂൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം പ്രസിഡൻഷ്യൽ വസതിയിലെത്തിയത് ജനുവരി മൂന്നിനാണ്. എന്നാൽ ഈ നീക്കം പ്രസിഡൻ്റിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക യൂണിറ്റും ചേർന്ന് തടയുകയാണുണ്ടായത്.
'കൊറിയൻ പ്രതിസന്ധി' തുടരുന്നു; യൂനിൻ്റെ അറസ്റ്റിനോട് സഹകരിക്കില്ലെന്ന്  സുരക്ഷാ മേധാവി, ഇംപീച്ച്മെൻ്റ് തീരുമാനം ഭരണഘടനാ കോടതിയിൽ
Published on

ഇംപീച്ച് ചെയ്യപ്പെട്ട സൗത്ത് കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോളിൻ്റെ അറസ്റ്റിനോട് സഹകരിക്കണമെന്ന ആവശ്യം തള്ളി,, യൂനിന്റെ സുരക്ഷാ മേധാവി. വാറണ്ട് കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികരണം. അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണസംഘത്തെ പ്രസിഡൻ്റിൻ്റെ സുരക്ഷാ സംഘവും മിലിട്ടറി യൂണിറ്റും ചേർന്ന് തടഞ്ഞിരുന്നു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൺ നയതന്ത്ര ചർച്ചകൾക്കായി സിയോളിലെത്തി.


സൗത്ത് കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട യൂൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം പ്രസിഡൻഷ്യൽ വസതിയിലെത്തിയത് ജനുവരി മൂന്നിനാണ്. എന്നാൽ ഈ നീക്കം പ്രസിഡൻ്റിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക യൂണിറ്റും ചേർന്ന് തടയുകയാണുണ്ടായത്. പ്രസിഡൻ്റിന് പൂർണ പിന്തുണ നൽകുമെന്നും അറസ്റ്റുമായി സഹകരിക്കില്ലെന്നും സുരക്ഷാ മേധാവി വ്യക്തമാക്കുകയും അറസ്റ്റ് വാറണ്ട് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യൂനിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് അന്വേഷണ സംഘം യൂനിൻ്റെ വസതിക്ക് മുന്നിലെത്തിയെങ്കിലും സുരക്ഷാപ്രശ്നം പരിഗണിച്ച് അറസ്റ്റ് നിർത്തിവെച്ചു. ഈ സമയം ആയിരക്കണക്കിന് പേർ യൂനിന് പിന്തുണയുമായി വസതിക്ക് പുറത്ത് മുദ്രാവാക്യങ്ങളുമായി എത്തുകയും ചെയ്തിരുന്നു.

അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് യൂനിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്ടിങ് പ്രസിഡന്റിന് അപേക്ഷ നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. കോടതി നൽകിയ വാറണ്ട് കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയായിരുന്നു ഈ നീക്കങ്ങളെല്ലാം.

പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും വിഷയം, ഭരണഘടനാ കോടതിയുടെ പരിഗണനയിൽ ആയതിനാൽ, പ്രസിഡൻ്റിന് ലഭിക്കുന്ന എല്ലാ സുരക്ഷയും യൂനിനുണ്ട്. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ ചർച്ചകൾക്കായി സിയോളിലെത്തി. യുഎസിൻ്റെ പ്രധാന സഖ്യകക്ഷി കൂടിയാണ്, ദക്ഷിണ കൊറിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com