
പത്തനംതിട്ട നഗരസഭയ്ക്ക് കീഴിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മെഴുകുതിരികളും പ്ലക്ക് കർഡുകളും ഉയർത്തിയായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. നാളുകളേറെയായി വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും നഗരം മാലിന്യ കൂമ്പരമായെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം. നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എല്‍ഡിഎഫിനാണ് നിലവില്‍ നഗരസഭ ഭരണം.
ALSO READ: സുഭദ്രയുടെ കൊലപാതകം; മോഷ്ടിച്ച സ്വർണം തിരികെ ചോദിച്ചതിനെന്ന് മൊഴി നല്‍കി പ്രതികള്‍
എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് നഗരസമിതി ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. മറുപടി കേൾക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിനില്ല. വഴിവിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഒന്നും തന്നെ നഗരസഭ പരിധിയിൽ ഇല്ലെന്നും യോഗം അലങ്കോലം ആക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷത്തിന്‍റേതെന്നും സക്കീർ ഹുസൈൻ കൂട്ടിച്ചേർത്തു.