fbwpx
മമതാ ബാനർജിക്കെതിരെ വിവാദ പരാമർശം നടത്തിയ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 06:20 PM

മുഖ്യമന്ത്രിയെ വധിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നാണ് വിദ്യാർഥിക്കു നേരെയുള്ള ആരോപണം

KOLKATA DOCTOR MURDER


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ കിർത്തി സോഷ്യൽ എന്ന ഹാൻഡിലിന് കീഴിൽ പ്രവർത്തിച്ചിരുന്ന കീർത്തി ശർമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയെ വധിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിദ്യാർഥിക്കെതിരെയുള്ള ആരോപണം. ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 31 കാരിയായ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡോക്ടറുടെ ഫോട്ടോയും വിവരങ്ങൾ കീർത്തി പുറത്തു വിട്ടതായും പൊലീസ് പറയുന്നു. 

ALSO READ: 'സർക്കാർ സ്ത്രീ ശാക്തീകരണ ബിൽ പാസാക്കി, പക്ഷെ സുരക്ഷയില്ല'; പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി

ആർജി കർ ഹോസ്പിറ്റലിൽ അടുത്തിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട മൂന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറികൾ 'കീർത്തിസോഷ്യൽ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു. പോസ്റ്റുകൾക്കെതിരെ കൊൽക്കത്ത പൊലീസ് കടുത്ത നടപടി സ്വീകരിച്ചു.


അതേസമയം, കൊൽക്കത്ത പൊലീസ് കമ്മീഷണറെ സിബിഐ ചോദ്യം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെ തൃണമൂൽ എംപി സുഖേന്ദു ശേഖര് റേയ്ക്ക് സമൻസ് അയച്ചിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിനും മുൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കും രണ്ട് പ്രമുഖ ഡോക്ടർമാർക്കും പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

KERALA
VIDEO | കണ്ണൂരിൽ ആംബുലൻസിൻ്റെ വഴി തടഞ്ഞ് കാർ യാത്രികൻ; ഹൃദയാഘാതമുണ്ടായ രോഗി യാത്രാ മധ്യേ മരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍‌ വെടിനിർത്തലിനു വഴങ്ങാതെ ഇസ്രയേല്‍; ഞായറാഴ്ചയോടെ കരാർ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ്