
തൃശൂരില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപ് ഇയാൾ മാള സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ വെച്ചും ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചും പീഡിപ്പിച്ചെന്ന് വിദ്യാർഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.സംഭവത്തിൽ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു. മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും.