
സുഭദ്രയുടെ കൊലപാതകം സ്വർണ കവർച്ചയ്‌ക്കെന്ന് അന്വേഷണ സംഘത്തിൻ്റെ നിഗമനം. സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിവിധ ജ്വല്ലറികളിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് മാത്യു ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതായും കണ്ടെത്തി.
പ്രതികളെന്ന് സംശയിക്കുന്ന നിധിന്‍ മാത്യൂസും ശര്‍മിളയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഇവര്‍ ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള നിധിന്‍ മാത്യൂസ്-ശര്‍മിള എന്നിവർ താമസിച്ചിരുന്ന വാടക വീട്ടിലെ മാലിന്യക്കുഴിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം, എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയാണെന്ന് ചൊവ്വാഴ്ച മകൻ തിരിച്ചറിഞ്ഞിരുന്നു. മകൻ രാധാകൃഷ്ണനാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ശർമിള സുഭദ്രയെ കൂട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.