
ഐസിസി ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വേണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്കറും ഇർഫാൻ പത്താനും. സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കണമെന്ന് ഗവാസ്കർ പറഞ്ഞു. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാ ടീമിനെ ഇരുവരും പ്രവചിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണേയും ഇരുവരും ഉൾപ്പെടുത്തുകയായിരുന്നു.
'രാജ്യത്തിനായി സെഞ്ചുറി നേടിയ താരമാണ് സഞ്ജു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണം. പന്തിനൊപ്പം തന്നെ സഞ്ജുവിനേയും പരിഗണിക്കണം," ഗവാസ്കർ പറഞ്ഞു. ജനുവരി 19നാണ് ഐസിസി ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുക. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താന് പുറമെ യുഎഇയും വേദിയാകും.
ഗവാസ്‌കർ-പത്താൻ ചാംപ്യൻസ് ട്രോഫി സ്‌ക്വാഡ്:
രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി.