
സൂപ്പർ ലീഗ് കേരള മലബാർ ഡർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം എഫ്.സിയെ നിലംപരിശാക്കി കാലിക്കറ്റ് എഫ്.സി. ഗനി അഹമ്മദ് നിഗത്തിന്റെ ഇരട്ടഗോൾ മികവിലാണ് മലപ്പുറം തട്ടകത്തിൽ കോഴിക്കോട് സ്റ്റാറുകളായത്.
22, 90+8 മിനിറ്റുകളിലാണ് ഗനി ഗോൾവല കുലുക്കിയത്. 62ാം മിനിറ്റിൽ വിദേശ താരം കെർവൻസ് ബെൽഫോർട്ടും വലകുലുക്കി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് അദ്ദേഹം.