സൈനികന്റെ വിധവയ്ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ ഹര്‍ജി നല്‍കി; കേന്ദ്രത്തിന് പിഴ ചുമത്തി സുപ്രീം കോടതി

വിധവക്ക് സായുധ സേനാ ട്രിബ്യൂണല്‍ പെന്‍ഷന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സൈനികന്റെ വിധവയ്ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ ഹര്‍ജി നല്‍കി; കേന്ദ്രത്തിന് പിഴ ചുമത്തി സുപ്രീം കോടതി
Published on


സൈനികന്റെ വിധവയ്ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് പിഴ ചുമത്തി സുപ്രീംകോടതി. വിധവയോട് അനുകമ്പ കാണിക്കാത്ത സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി കേന്ദ്രത്തിന് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു. സായുധ സേനാ ട്രിബ്യൂണലാണ് സൈനികന്‍റെ വിധവയ്ക്ക് പെന്‍ഷന്‍ അനുവദിച്ചത്. 

2013ലാണ് നിയന്ത്രണരേഖയ്ക്ക് സമീപം വെച്ച് ഹൃദയാഘാതം മൂലം സൈനികന്‍ മരണപ്പെടുന്നത്. ഹൃദയാഘാതം സംഭവിച്ച സൈനികനെ ആശുപത്രിയില്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടായി. കാല്‍നടയായിട്ടായിരുന്നു സൈനികനെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് സൈനികന്റെ വിധവ, കുടുംബ പെന്‍ഷന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അനുവദിച്ചില്ല.

വിധവക്ക് സായുധ സേനാ ട്രിബ്യൂണല്‍ പെന്‍ഷന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഇത്തരം ഒരു ഹര്‍ജി നല്‍കിയതിനെതിരെയാണ് സുപ്രീംകോടതി കേന്ദ്രത്തിന് പിഴയിട്ടത്.

ഒരു സൈനികന്റെ വിധവയെ ഈ രീതിയില്‍ കോടതിയിലേക്ക് വലിച്ചിഴച്ചതില്‍ അതൃപ്തിയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് 50,000 രൂപ പിഴയീടാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പിഴത്തുക സൈനികന്റെ വിധവയ്ക്ക് നല്‍കാനും ഉത്തരവായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com