രാജ്യത്തുള്ളത് "പല്ലില്ലാത്ത" പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം
രാജ്യത്തുള്ളത് "പല്ലില്ലാത്ത" പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Published on

രാജ്യത്തുള്ളത് "പല്ലില്ലാത്ത" പരിസ്ഥിതി സംരക്ഷണ നിയമങ്ങളാണെന്ന് സുപ്രീം കോടതി. പരിസ്ഥിതി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം. മലിനീകരണ വിരുദ്ധ നടപടികൾ കൃത്യമായി നടപ്പാക്കാത്തതിനാൽ സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളെയും സുപ്രീം കോടതി വിമർശിച്ചു.

ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എ. അമാനുല്ല, ജസ്റ്റിസ് എ. ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംസ്ഥാന സർക്കാരുകൾ നിയമം ലംഘിക്കുന്ന കർഷകർക്കെതിരെ പിഴ ചുമത്താത്തതിനെ കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചു. ഹരിയാനയുടെ കാര്യത്തിൽ, നിയമം നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് ചിലർക്ക് പ്രത്യേക കക്ഷികൾക്ക് അനുകൂലമായി രൂപപ്പെടുത്തിയ നയമാണെന്ന് സുപ്രീം കോടി വ്യക്തമാക്കി.

ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: നിരാഹാര സമരം പിൻവലിച്ച് ഡോക്‌ടർമാർ

ഹരിയാനയിൽ 400 ഓളം തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് 32 പൊലീസ് കേസുകൾ മാത്രം ഫയൽ ചെയ്തു? തീപിടിത്തങ്ങളിൽ പലതും രേഖപ്പെടുത്തിയിട്ടില്ലെന്നും, ചിലതിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു, മറ്റു ചിലർക്ക് നാമമാത്രമായ തുകയാണ് ഈടാക്കുന്നതെന്നും കോടി നിരീക്ഷിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com