fbwpx
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Sep, 2024 02:49 PM

ക്രിപ്‌റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ബ്ലാങ്ക് വീഡിയോകൾ ആണ് നിലവിൽ ഹാക്ക് ചെയ്യപ്പെട്ട ചാനലിൽ ഉള്ളത്

NATIONAL



സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന യൂട്യൂബ് ചാനൽ ആണ് ഹാക്ക് ചെയ്തത്. അമേരിക്കൻ ആസ്ഥാനമായ റിപ്പിൾ ലാബ് എന്ന ഓഹരി കമ്പനിയുടെ വീഡിയോകൾ ആണ് ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. ക്രിപ്‌റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ബ്ലാങ്ക് വീഡിയോകൾ ആണ് സംപ്രേഷണം ചെയ്യുന്നത്.

ഇന്ന് രാവിലെ 11 പതിനൊന്ന് മാണിയോട് കൂടി കോടതി നടപടികൾ ആരംഭിക്കാനിരിക്കവെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ട കാര്യം അധികൃതർ അറിയുന്നത്. സംഭവത്തിൽ സൈബർ വിംഗ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സുപ്രീം കോടതിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗവും പരിശോധന ആരംഭിച്ചിട്ടുണ്ട്.

ALSO READ: വഖഫ് ഭേദഗതി ബിൽ; അഞ്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനൊരുങ്ങി സംയുക്ത പാർലമെന്‍ററി സമിതി

ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേസുകളുടെയും പൊതുതാൽപ്പര്യം ഉൾപ്പെടുന്ന വിഷയങ്ങളുടെയും തത്സമയ വാദം സംപ്രേഷണം ചെയ്യാനായി ആണ് സുപ്രീം കോടതി യൂട്യൂബ് ചാനൽ ഉപയോഗിക്കുന്നത്

WORLD
ഗാസ പൂ‍‍ർണമായി പിടിച്ചടക്കാൻ ഇസ്രയേൽ; പദ്ധതിക്ക് അം​ഗീകാരം നൽകി ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ്
Also Read
user
Share This

Popular

KERALA
KERALA
അപകീർത്തികരമായി വാർത്ത നൽകി; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ