fbwpx
മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ വെട്ടിക്കൊന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 02 May, 2025 12:08 AM

സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി

NATIONAL


മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. കൊലപാതകത്തിനു പിന്നാലെ മംഗലാപുരം നഗരത്തില്‍ സുരക്ഷ ശക്തമാക്കി.


യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകവും. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം. ഒരു സംഘം ആളുകള്‍ എത്തി സുഹാസ ഷെട്ടിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണഅ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


2022 ജുലൈ 28 നാണ് കട്ടിപ്പല്ലയിലെ മംഗള്‍വാര്‍പേട്ട് സ്വദേശിയായ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്. പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനു ശേഷമായിരുന്നു സുറത്കല്ലില്‍ ഒരു കടയുടെ മുന്നില്‍ വെച്ച് ഫാസില്‍ കൊല്ലപ്പെട്ടത്.


കൊല്ലപ്പെട്ട സുഹാസ് ഷെട്ടി രണ്ട് കൊലപാതക കേസ് അടക്കം അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയും രണ്ട് കേസില്‍ വെറുതെ വിടുകയും ചെയ്തിരുന്നു. രണ്ട് കൊലപാതക കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

KERALA
ലോക മാരിടൈം ഭൂപടത്തിൽ കേരളം അടയാളപ്പെടുത്തുകയാണ്; സ്വപ്നം യാഥാർത്ഥ്യമാക്കിയത് നാടിന്റെ കെട്ടുറപ്പ്: മുഖ്യമന്ത്രി
Also Read
user
Share This

Popular

NATIONAL
NATIONAL
മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ വെട്ടിക്കൊന്നു