'ആരോടാണ് ചോദിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം'; ജബല്‍പൂർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭിച്ച് സുരേഷ് ഗോപി

ജബല്‍പൂരില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആരോടാണ് ചോദിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം'; ജബല്‍പൂർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭിച്ച് സുരേഷ് ഗോപി
Published on


ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ അക്രമണത്തെക്കിറുച്ച് മാധ്യമങ്ങളോട് ക്ഷോഭിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷോഭിച്ച് സംസാരിച്ചത്. നിങ്ങള്‍ ആരാണ്? ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും സുരേഷ് ഗോപി ക്ഷോഭിച്ചു കൊണ്ട് പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരാണ് ചോദിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ആരാണ്? ജനങ്ങള്‍ ആണ് വലുത് എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു. പറയാന്‍ സൗകര്യമില്ലെന്നും ജബല്‍പൂരില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസിന്റെ രാജ്യസഭയിലെ പരാമര്‍ശത്തില്‍ അതില്‍ ഒരു അക്ഷരം മാറ്റണമെന്ന് മറുപടി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു പോയി വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ചും മുനമ്പം വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകും. മുന്‍കാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യത്തിന് ബാക്കി നോക്കിക്കോളാം എന്നും മറുപടി പറഞ്ഞു.

വഖഫ് ബില്‍ വരികയേ ഇല്ലെന്ന് പറഞ്ഞവരുണ്ട്. ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ദുഷ്പ്രചാരണം നടത്തി. മാറിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കിക്കോളൂ എന്ന് പറഞ്ഞ സുരേഷ് ഗോപി രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ചു. ക്രിസ്തീയ സമൂഹം ഒന്നാകെ അണിനിരന്നതിന്റെ അങ്കലാപ്പിലാണഅ ആങ്ങളയും പെങ്ങളും വരാതിരുന്നതെന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com