എമ്പുരാന്‍ വിവാദം വെറും ഡ്രാമ, ഇതെല്ലാം കച്ചവടം മാത്രം: സുരേഷ് ഗോപി

ജനങ്ങളെ ഇളക്കിവിട്ട് പൈസ ഉണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എമ്പുരാന്‍ വിവാദം വെറും ഡ്രാമ, ഇതെല്ലാം കച്ചവടം മാത്രം: സുരേഷ് ഗോപി
Published on


എമ്പുരാന്‍ വിവാദം വെറും ഡ്രാമയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതിലെ വിവാദമെന്തിനാണ്. ഇതെല്ലാം വെറും കച്ചവടം മാത്രമാണ്. ജനങ്ങളെ ഇളക്കിവിട്ട് പൈസയുണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, എമ്പുരാൻ വിവാദങ്ങൾക്കിടെ വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയും സന്തോഷ് കുമാർ എംപിയും രാജ്യസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുന്നു. മോഹൻലാലിനും പൃഥ്വിരാജിനും എതിരെ സംഘടിതമായ ആക്രമണം നടക്കുന്നു.ഭീഷണിയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

റീ സെൻസേർഡ് ചെയ്ത എമ്പുരാൻ്റെ പതിപ്പ് എന്ന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയില്ലെന്ന് ഉടമകൾ. ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഉടമകൾ പറയുന്നു. ചിത്രത്തിൽ 17 വെട്ടുകൾ ഇല്ലെന്നും ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും. സിനിമ റീ സെൻസർ ചെയ്യുന്നതിൽ സിനിമാ സംഘടനകൾക്കുള്ളിലും സംവിധായകർക്കിടയിലും രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി സിനിമ റീ സെൻസർ ചെയ്യുന്നതിനോട് കടുത്ത വിയോജിപ്പാണ് ഒരു വിഭാഗത്തിനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com