
കൊല്ലം പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായാണ് കണ്ടെത്തിയത്. അസ്ഥിക്കൂടം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇടുപ്പ് എല്ലിൽ H എന്നും കാലിൻ്റെ എല്ലിൽ O എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിൻ്റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിൽ അസ്ഥിക്കൂടം കണ്ടെത്തിയത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ നിലയിലാണ്. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിൽ പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നെ പ്രാഥമിക നിഗമനമാണ് പൊലീസ് പങ്കുവച്ചത്.