സ്ത്രീകളുടെ മെഡിക്കൽ പരിശീലനം വിലക്കി താലിബാൻ; നിരോധനം പുനപരിശോധിക്കണമെന്ന അഭ്യർഥനയുമായി റാഷിദ് ഖാൻ

2021ല്‍ താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ വലിയ തോതില്‍ അടിച്ചമർത്തലാണ് നേരിടുന്നത്
സ്ത്രീകളുടെ മെഡിക്കൽ പരിശീലനം വിലക്കി താലിബാൻ; നിരോധനം പുനപരിശോധിക്കണമെന്ന അഭ്യർഥനയുമായി റാഷിദ് ഖാൻ
Published on

സ്ത്രീകളെ വൈദ്യ പരിശീലനത്തില്‍ നിന്നും വിലക്കുന്ന താലിബാന്‍ സർക്കാരിന്‍റെ നടപടി പുനരാലോചിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. ഇത്തരത്തിലുള്ള വിലക്ക് സ്ത്രീകളുടെ ഭാവിയെയും അന്തസ്സിനെയും ആഴത്തിൽ ബാധിക്കുമെന്ന് റാഷിദ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മെഡിക്കൽ കോഴ്‌സുകളില്‍ പരിശീലനം നൽകുന്നത് നിർത്താൻ സ്വകാര്യ, പൊതു സ്ഥാപനങ്ങളോട് താലിബാൻ നേതൃത്വം ഉത്തരവിട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇസ്‌ലാമിക വിശ്വാസത്തില്‍ വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനമുണ്ടെന്നും വിശ്വാസം സ്ത്രീകൾക്കും പുരുഷന്മാർക്കും അറിവ് നേടുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാന് എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മെഡിക്കൽ മേഖലയിലും പ്രൊഫഷണലുകളെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"നമ്മുടെ സഹോദരിമാർക്കും അമ്മമാർക്കും അവരുടെ ആവശ്യങ്ങൾ ശരിക്കും മനസിലാക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ നൽകുന്ന പരിചരണം അത്യാവശ്യമാണ്. ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു, അതുവഴി അഫ്ഗാൻ പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ അവകാശം വീണ്ടെടുക്കാനും രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നൽകാനും കഴിയും. എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമല്ല, മറിച്ച് നമ്മുടെ വിശ്വാസത്തിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയ ധാർമിക ബാധ്യതയാണ്" , മുൻ അഫ്ഗാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പറഞ്ഞു.

Also Read: 'ഷെയ്ഖ് ഹസീന ഭരണകൂടം എല്ലാം നശിപ്പിച്ചു'; ബംഗ്ലാദേശില്‍ ഭരണഘടന, ജുഡീഷ്യല്‍ പരിഷ്കരണങ്ങള്‍ക്കൊരുങ്ങി മുഹമ്മദ് യൂനസ്

2021ല്‍ താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ വലിയ തോതില്‍ അടിച്ചമർത്തലാണ് നേരിടുന്നത്. അധികാരത്തിൽ തിരിച്ചെത്തി ഒരു മാസത്തിനുശേഷം,സെപ്റ്റംബറിൽ, താലിബാൻ ആറാം ക്ലാസിന് ശേഷം പെൺകുട്ടികളുടെ സ്കൂൾ പഠനം നിർത്തലാക്കി. 2022 ഡിസംബറിൽ സ്ത്രീകളെ സർവകലാശാലയിൽ നിന്നും വിലക്കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com