മന്ത്രി വീണാ ജോർജുമായുള്ള ചർച്ചകൾ പരാജയം; ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്നു മുതൽ

സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ
മന്ത്രി വീണാ ജോർജുമായുള്ള ചർച്ചകൾ പരാജയം; ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്നു മുതൽ
Published on


ആശ വർക്കർമാർ ഇന്നു മുതൽ നിരാഹാര സമരത്തിലേക്ക്. ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. രാവിലെ 11 മണിക്കാണ് അനിശ്ചിതകാല നിരാഹാര സമരം ‌ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.


സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് നിരാഹാരസമരം തുടങ്ങാനാളുള്ള തീരുമാനത്തിലേക്ക് ആശമാർ എത്തിയത്. സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ഓണറേറിയം 21,000 ആക്കി ഉയർത്തണം, എക്സിറ്റ് ആകുമ്പോൾ ബെനിഫിറ്റായി അഞ്ച് ലക്ഷം രൂപ നൽകണം എന്നീ രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ആശാ ഫെഡറേഷൻ ഉന്നയിച്ചത്. ആശമാരോട് അനുകൂല നിലപാടാണ് സർക്കാരിനുള്ളതെന്നാണ് വീണാ ജോർജ് പറഞ്ഞത്. അതേസമയം, ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി മന്ത്രി വീണാ ജോർജ് ഡെൽഹിയിലേക്ക് തിരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com