തമിഴ്‌നാട് നീലഗിരിയിൽ ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള ഇ പാസ് തുടരും; നിർദേശവുമായി മദ്രാസ് ഹൈക്കോടതി

കാലാവധി അവസാനിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് ഇനിയൊരു ഉത്തരവുവരെ ഇ-പാസ് സംവിധാനം തുടരാൻ നിർദേശിച്ചത്
തമിഴ്‌നാട് നീലഗിരിയിൽ ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള ഇ പാസ് തുടരും; നിർദേശവുമായി മദ്രാസ് ഹൈക്കോടതി
Published on

തമിഴ്‌നാട് നീലഗിരിയിൽ ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള ഇ പാസ് തുടരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാസ് സംവിധാനം തുടരാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെയ് 7 മുതൽ നടപ്പിലാക്കിയ ഇ-പാസ് പദ്ധതി കഴിഞ്ഞമാസം 30 ന് അവസാനിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വാഹനങ്ങളിൽ വരുന്ന വിനോദസഞ്ചാരികൾക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തുടർന്നാണ് മെയ് മുതൽ ഇ- പാസ് നടപ്പാക്കിയതും സെപ്റ്റംബർ 30 വരെ പാസ് സൗകര്യം നീട്ടിയതും. കാലാവധി അവസാനിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് ഇനിയൊരു ഉത്തരവുവരെ ഇ-പാസ് സംവിധാനം തുടരാൻ നിർദേശിച്ചത്. ജില്ലയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ www.epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസ് എടുക്കണം.

നീലഗിരി ജില്ലാ രജിസ്ട്രേഷൻ നമ്പറായ VN 43 ഉള്ള വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ലെന്നും ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ വാട്ടർ പറഞ്ഞു. ജില്ലാ അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളിൽ വെരിഫിക്കേഷനായി വാഹനങ്ങൾ നിർത്തി എല്ലാ വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com